പേജുകള്‍‌

ജനപ്രിയ പോസ്റ്റുകള്‍‌

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

കാഴ്ച

പുഴയുടെ ആഴം തേടി ഇറങ്ങിയ




കടത്തുകാരന്‍ പിന്നെ മടങ്ങി വന്നില്ല




ഇരുളിന്റെ ഗര്‍ഭ പാത്രം തേടിപോയാവന്‍
പിന്നെ പകല് കണ്ടില




കണ്ട കാഴ്ചകള്‍് വ്യര്ത്ഥമെന്നും കാണാ കാഴ്ചകള്‍ സത്യമെന്നും



ആരോ മൊഴിഞ്ഞു




'മൊഴി'കളില്‍ നിന്നും കൊഴിഞ്ഞു വീണ വാക്കുകള്‍




നേരിന്റെ ഉപ്പ് കാറ്റില്‍ തുരുബെടുത്ത്‌
ആരോ പറഞ്ഞ ഏതോ വാക്കില്‍

ഉടക്കി


എന്റെ ജീവനും ജീവിതവും നിലക്കുന്നു




നിലവുറ്റ ശശി ബിംബം തേടി




നിലയില്ലാ കയത്തില്‍ ഊളിയിട്റ്റ് ഞാന്‍



മണ്ടന്‍ എന്ന ഇപ്പോഴും കരുതുന്നില്ല




കാരണം




വിജയമല്ലല്ലോ ജീവിതത്തിന്റെ കാതല്‍

2010 മാർച്ച് 23, ചൊവ്വാഴ്ച

നിനക്ക്

സങ്കടങ്ങളുടെ പെരുമഴ കാലത്ത്

വേദനകളുടെ പാരാവാരം നീന്തി

ഓര്‍മ ചെപ്പില്‍ ആകാശം കാണാതെ

ഒളിപ്പിച്ചുവെച്ച നേരിന്റെ നോവുമായ്

നീ വന്നു .

ഊഷരമായ ഹൃദയവും

മരുഭൂമിയാക്കപ്പെട്ട മനസുമുളള ഞാന്‍

എങ്ങിനെയാണ് നിന്നെ സ്വീകരിക്കേണ്ടത്

കാറ്റ് കൊടുംകാറ്റായും

ചാറ്റല്‍ മഴ പേമാരിയായും മാറവേ

ഞാന്‍ എങ്ങിനെ നിന്നോട് ശാന്തമായി സംസാരിക്കും

വിശ്രമിക്കാന്‍ ഒരിടം നല്‍കാതെ

ദാഹം തീര്‍ക്കാന്‍ ഒരിറ്റ് കണ്ണീരു പോലും നല്‍കാതെ

നിന്നെ യാത്രയാക്കുമ്പോള്‍

ഈ ഭാഗ്യ ഹീനന്റെ ഹൃദയം പൊടിയുന്നത്

നീ അറിയാതെ പോകരുത്

എങ്കിലും

മന്ദഹാസം വിടരുന്ന നിന്‍ മുഖം ഞാന്‍ ഓര്‍ത്ത് വെക്കും

ചെല്ല കാറ്റ് പോലെ എന്നെ തഴുകുന്ന നിനോര്‍മ ഞാന്‍ കരുതി വെക്കും

തിരയടെങ്ങി കടല്‍ ശാന്തമാകും വരെ.


2010 മാർച്ച് 22, തിങ്കളാഴ്‌ച

വേനല്‍ക്കാല വറുതിയില്‍ നാടും നഗരവും ഉരുകുമ്പോള്‍
ഒരിത്തിരി തണലിനായി
ഒരു തുള്ളി ദാഹ ജലത്തിനായി
....................................
...............................
ഇനിയെത്ര നാള്‍ കാത്തിരിക്കേണ്ടിവരും
ഓറഞ്ച് ജാലകം നിങ്ങള്‍ക്കായി
തുറക്കുന്നു......