പേജുകള്‍‌

ജനപ്രിയ പോസ്റ്റുകള്‍‌

2010 മാർച്ച് 23, ചൊവ്വാഴ്ച

നിനക്ക്

സങ്കടങ്ങളുടെ പെരുമഴ കാലത്ത്

വേദനകളുടെ പാരാവാരം നീന്തി

ഓര്‍മ ചെപ്പില്‍ ആകാശം കാണാതെ

ഒളിപ്പിച്ചുവെച്ച നേരിന്റെ നോവുമായ്

നീ വന്നു .

ഊഷരമായ ഹൃദയവും

മരുഭൂമിയാക്കപ്പെട്ട മനസുമുളള ഞാന്‍

എങ്ങിനെയാണ് നിന്നെ സ്വീകരിക്കേണ്ടത്

കാറ്റ് കൊടുംകാറ്റായും

ചാറ്റല്‍ മഴ പേമാരിയായും മാറവേ

ഞാന്‍ എങ്ങിനെ നിന്നോട് ശാന്തമായി സംസാരിക്കും

വിശ്രമിക്കാന്‍ ഒരിടം നല്‍കാതെ

ദാഹം തീര്‍ക്കാന്‍ ഒരിറ്റ് കണ്ണീരു പോലും നല്‍കാതെ

നിന്നെ യാത്രയാക്കുമ്പോള്‍

ഈ ഭാഗ്യ ഹീനന്റെ ഹൃദയം പൊടിയുന്നത്

നീ അറിയാതെ പോകരുത്

എങ്കിലും

മന്ദഹാസം വിടരുന്ന നിന്‍ മുഖം ഞാന്‍ ഓര്‍ത്ത് വെക്കും

ചെല്ല കാറ്റ് പോലെ എന്നെ തഴുകുന്ന നിനോര്‍മ ഞാന്‍ കരുതി വെക്കും

തിരയടെങ്ങി കടല്‍ ശാന്തമാകും വരെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ